സ്കൂൾ ബാഗുകളുടെ ഭാരം കുറക്കാൻ തീരുമാനമായതായി സർക്കാർ(05-04-2019)സ്കൂൾ ബാഗുകളുടെ ഭാരം കുറക്കാൻ തീരുമാനമായതായി സർക്കാർ ഹൈകോടതിയിൽ. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതായും സർക്കാർ കോടതിയെ അറിയിച്ചു. പാഠപുസ്തകങ്ങൾ മൂന്നു ഭാഗമാക്കാനാണ് സർക്കാർ തീരുമാനം.


ആദ്യ രണ്ട് ഭാഗങ്ങൾ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്കൂൾ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹരജിയിലാണ് വിശദീകരണം._


പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാഗുകളുടെ ഭാരം വർധിപ്പിക്കാൻ വാട്ടർ ബോട്ടിലുകൾ കാരണമാകാറുണ്ട്. ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കിയാൽ വാട്ടർ ബോട്ടിലുകൾ ഒഴിവാക്കാനാവും. വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു._

Powered by Blogger.
]]>