ഭി​ന്ന ശേ​ഷി​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണം: കേ​ര​ള വി​ക​ലാം​ഗ​ര്‍ ​ അസോസിയേഷൻ(06-04-2019)



താ​മ​ര​ശേ​രി: കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വീ​ട്ടി​ല്‍ നി​ന്ന് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മോ പോ​സ്റ്റ​ല്‍ വോ​ട്ടു​ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​മൊ​രു​ക്ക​ണ​മെ​ന്ന് കേ​ര​ള വി​ക​ലാം​ഗ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ട്. 

ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​വ​ര്‍​ക്ക് വോ​ട്ടു​ചെ​യ്യാ​ന്‍ ക​ഴി​ട്ടി​ല്ലെ​ന്നും 23ന് ​ന​ട​ക്കു​ന്ന ലോ​ക​സ​ഭ ഇ​ല​ക്ഷ​നു വോ​ട്ട് ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 

കേ​ര​ള വി​ക​ലാം​ഗ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന.

സെ​ക്ര​ട്ട​റി മ​ട​വൂ​ര്‍ സൈ​നു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​പി.​മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് വ​ള്ളി​യാ​ട്, പി. ​ച​ന്ദ്ര​ന്‍, സാ​ലി ആ​രാ​മ്ബ്രം, ന​ളി​നി പ​ന്നി​ക്കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു
Powered by Blogger.
]]>