തെരുവിൽ ഒരു മഹാ മെഡിക്കൽ ക്യാമ്പ് (06-04-2019)

THERUVINTE MAKKAL  CHARITABLE SOCIETY

Reg. No CA/644/018. 

------------------------------------------------------

തെരുവിൽ ഒരു മഹാ മെഡിക്കൽ ക്യാമ്പ് 

7/4/2019. രാവിലെ 7.30 ന് 


പരീക്ഷണങ്ങൾ  നിറഞ്ഞ  ജീവിത യാത്രയിൽ  പരാജയങ്ങൾ  മാത്രം  നേരിട്ട്   തെരുവിൽ  അലയാൻ  വിധിക്കപെട്ട  ഒരു   പറ്റം   പാവങ്ങളായ  ആളുകൾക്ക്  എല്ലാ ഞാറാഴ്ചയും  പ്രഭാത  നൽകുകയും  ഉടുതുണിക്ക്  മറുതുണിയില്ലാത്ത  അവർക്ക്  വസ്ത്രങ്ങൾ  നൽകുകയും   ചെയ്തുകൊണ്ട്  തെരുവിന്റെ  മക്കൾ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന  പ്രവർത്തനം  ഇതിനകം  എല്ലാവരുടെയും  ശ്രദ്ധ  പിടിച്ചു  പറ്റിയതാണ് .  

പല പല കാരണങ്ങളാൽ  വീടും  കുടുംബവും വിട്ടു  തെരുവിൽ ഒറ്റപെട്ടു  ജീവിതം തള്ളി നീക്കുന്നവരെയും  ആരോരുമില്ലാത്ത  അനാഥരായ പാവങ്ങളെയും ജന മൈത്രി  പോലീസിന്റെ സഹായത്താൽ വേണ്ട  ചികിത്സ  നൽകി  കുടുംബത്തിൽ എത്തിക്കുകയും  കുടുംബമില്ലാത്തവരെ  സ്നേഹാലയങ്ങളിൽ  പാർപ്പിക്കുവാനുള്ള സൗകര്യമൊരുക്കുകയും  കൂടി  ചെയ്യുന്ന  ഈ  കൂട്ടായ്മ  വേൾഡ് ഹെൽത്ത് ഡേ  ആയ 7/4/2019 ഞാറാഴ്ച  രാവിലെ. ഒരു പക്ഷെ   ചരിത്രത്തിൽ  തുല്യതയില്ലാത്ത  ഒരു ദൗത്യത്തിലേക്കാണ് കാലെടുത്തു വെക്കുന്നത് . അന്ന്  രാവിലെ  7.30 ന്  തെരുവിൽ  അലയുന്നവർക്കായി  കോഴിക്കോട് വലിയങ്ങാടിയിൽ  ഒരു  മഹാ  മെഡിക്കൽ ക്യാമ്പ്  ഒരുക്കുകയാണ് . പ്രമുഖ ചരിത്രകാരൻ  ബഹു : പ്രൊഫസർ. എം ജി സ് .നാരായണന്റെ ഉദ്‌ഘാടനത്തോടെ  ആരംഭിക്കുന്ന  പ്രസ്തുത  ക്യാമ്പിൽ  താങ്കളുടെ  സാനിദ്യം  കൂടി  പ്രതീക്ഷിക്കുന്നു  


സിക്രട്ടറി 

മുനീർ മുണ്ടേരി  

994 7084016

------------------------------------------------------

പ്രസഡന്റ് 

റഷീദ് മലബാർ 

9747 555 666

Powered by Blogger.
]]>