കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് താമരശ്ശേരി മേഖല കുടുംബസംഗമവും സ്വീകരണവും സംഘടിപ്പിച്ചു(07-04-2019)

 കൊടുവള്ളി :KHRA താമരശ്ശേരി മേഖല ഊർജ്ജിതമാക്കുന്നു അതിൻറെ ഭാഗമായി മേഖലാ കുടുംബ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു .

കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സംസ്ഥാന ജില്ലാ നേതാക്കളെ ആദരിച്ചു .മേഖലാ പ്രസിഡണ്ട് കബീർ വൈറ്റ് ഹൗസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം khraസംസ്ഥാന പ്രസിഡൻറ് ശ്രീ മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം നിർവഹിച്ചു.khra ജീവകാരുണ്യപ്രവർത്തനം ആയ വീൽ ചെയർ വിതരണം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സുഹൈൽ ടിവി യും ചികിത്സ ധനസഹായം ജില്ലാ സെക്രട്ടറി സി ഷമീർ നിർവഹിച്ചു .സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജികെ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ സുഗുണൻ വിഷയാവതരണം നടത്തി. സംഗമത്തിൽ  യൂണിറ്റ് അംഗങ്ങളുടെയും കുടുംബത്തിൻറെ യും  വിവിധ കലാപരിപാടികൾ നടത്തി കലാപരിപാടിയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി എവറോളിംഗ് ട്രോഫി താമരശ്ശേരി യൂണിറ്റ് നേടി. മെഗാ ബംബർ സമ്മാനം കൊടുവള്ളി യൂണിറ്റിലെ നാഫി കൊടുവള്ളി നേടി. വി എ നസീർ .സെലീന ടീച്ചർ ബിആർസി കുന്നമംഗലം. എൻ അബ്ദുറസാഖ് .പി പി അബ്ദുറഹ്മാൻ .പി ആർ ഉണ്ണി. മമ്മുണ്ണി മങ്കട. ദീപേഷ് കൃഷ്ണൻ.  അശോകൻ കൂടരഞ്ഞി. അബൂബക്കർ ഹാജി പാട്ടത്തിൽ .ഇ പി അബൂബക്കർ ഹാജി. എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി വിജയൻ കൂടരഞ്ഞി സ്വാഗതവും .ട്രഷറർ ജലീൽ പെട്ര നന്ദിയും പറഞ്ഞു

Powered by Blogger.
]]>