മാതൃക യായി ജമൈക്കൻസ്‌ ഫുട്ബോൾ ടീം(07-04-2019)

കൊടുവള്ളി :അഹദ് ഗ്രൂപ് ഓഫ് ദുബൈ സ്പോൺസർ ചെയ്യുന്ന മടവൂർ പ്രീമിയർ ലീഗ് സീസൺ 2 ടൂർണമെന്റിൽ മാതൃക ആയി ഒരു കൂട്ടം യുവാക്കൾ.


ടീമിന്റെ ആർഭാട ചെലവുകൾ ചുരുക്കി വെച്ച് പാവപ്പെട്ട കുട്ടികൾക്കുള്ള പഠന ആവശ്യങ്ങൾക്ക് ഉള്ള തുക സ്വരൂപിച്ചു  മടവൂർ A.U.P സ്കൂൾ അധ്യാപകർക്ക് കൈമാറി.നാട്ടിലെ തന്നെ യുവ കൂട്ടായ്മയുടെ പ്രതീകമായി ഒരു ഫുട്ബോൾ ക്ലബ് രൂപീകരിക്കുകയും അതിന്റെ ചെലവുകൾ വഹിക്കുന്നതിനൊപ്പം തന്നെ പുതു തലമുറയ്ക്ക്‌ മാതൃക ആവണം എന്ന ഉദ്ദേശത്തോടെ എല്ലാ ടീം ഭാരവാഹികളും ഒരുമിച്ച് എടുത്ത തീരുമാനം ടൂർണമെന്റിന് തിളക്കം ചാർത്തി.

Powered by Blogger.
]]>