കുട്ടമ്പൂരിൽ ഹെക്‌സാസ് വോളിബോൾ നാളെ മുതൽ(08-04-2019)നരിക്കുനി:കുട്ടമ്പൂർ എച്ച്.എസ്.എസ്. ഗ്രൗ

ണ്ടിൽ സജ്ജമാക്കിയ പുനത്തിൽ ജയൻ ഫ്ള ഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ഹെക്സാസ് വോളി ഫെസ്റ്റ് ഏപ്രിൽ ഒമ്പത് മുതൽ 13 വരെ നടക്കു മെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊയിലിൽ മുഹമ്മദ്, സി.പി. രാഘവൻ നായർ വിന്നേഴ്‌സ് ട്രോഫിക്കും വടേക്കണ്ടി പത്മനാഭൻ നായർ, കെ. മമ്മദ് കോയ ഹാജി ട്രോഫിക്കും വേണ്ടിയാണ് ഓപ്പൺ കേരള വോളിബോൾ മത്സരം നടക്കുന്നത്.


വൈകീട്ട് ഏഴിനുശേഷം തുടങ്ങുന്ന മത്സരത് തിൽ പ്രാദേശിക ടീമുകളുടെ പ്രദർശന മത്സരമു ണ്ടാകും. പ്രാദേശിക ടീമുകളെ ഉയർത്തിക്കൊ ണ്ടു വരുകയാണ് ലക്ഷ്യം. യൂത്ത്, വെറ്ററൻസ് ടീമുകളും മത്സരിക്കും.


ടിക്കറ്റുമൂലം പ്രവേശനം നിയന്ത്രിക്കും. 2000 പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 600 കസേരകളുമുണ്ടാ കും. മത്സരിക്കുന്ന പ്രമുഖ ടീമുകൾക്കു വേണ്ടി സംസ്ഥാന- ദേശീയ താരങ്ങൾ മാറ്റുരയ്ക്കും. ഹെക്സാസിന് കുട്ടമ്പൂരിൽ കളിസ്ഥലം സ്വന്തമാക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കു ന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Powered by Blogger.
]]>