നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി എസ്.വൈ.എസ് കുടിവെള്ള പദ്ധതി(08-04-2019)

കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കളരാന്തിരി പൂക്കോട് മലയിലെ കുടിവെള്ളക്ഷാമം നേരിടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എസ് വൈ എസ് കളരാന്തിരി യൂനിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കി. കിണറും ടാങ്കും സ്ഥാപിക്കാന്‍ പ്രദേശവാസിയായ കോളികെട്ടിക്കുന്നുമ്മൽ അബ്ദുറഹ്മാൻ കുട്ടി സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.


പദ്ധതിയുടെ ഉദ്ഘാടനം എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീൻ ലത്വീഫിയുടെ അധ്യക്ഷതയിൽ  കൊടുവള്ളി സോൺ പ്രസിഡന്റ് ഇബ്രാഹിം അഹ്സനി നിർവഹിച്ചു. കൗൺസിലർ പി. അനീസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. കളരാന്തിരി മഹല്ല് ഖത്വീബ് അഫ്സൽ അഹ്സനി, എസ് വൈ എസ് സോണ്‍ ഫിനാൻസ് സെക്രട്ടറി ഡോ. അബൂബക്കർ നിസാമി, കേരള മുസ്‌ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് എം. മുഹമ്മദ് ഹാജി, ടി.കെ ശംസുദ്ധീന്‍ തുടങ്ങിയവർ പ്രസംഗിച്ചു. പി. ബശീർ സഖാഫി സ്വാഗതവും ടി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.

Powered by Blogger.
]]>