അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തിൽ പങ്കെടുക്കാൻ ദേശീയ വിജയികളായ മർകസ് വിദ്യാർത്ഥികൾ അമേരിക്കയിലേക്ക്(10-04-2019)

അമേരിക്കയിലെ മിഷിഗണിലെ ലോറൻസ് ടെക് യൂണിവേഴ്സിറ്റിയിൽ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തിൽ കോഴിക്കോട് പൂനൂരിലെ ജാമിഅ മർകസ് സെൻറർ ഓഫ് എക്സലൻസായ മർകസ് ഗാർഡനിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.  ഏപ്രിൽ  ഏഴിന് ബംഗളൂരു ഇൻറർനാഷണൽ സ്കൂളിൽ നടന്ന ദേശീയ റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മർകസ് ഗാർഡൻ സ്കൂൾ ഓഫ് സയൻസിലെ രണ്ടു വിദ്യാർത്ഥികൾ ഈ യോഗ്യത കൈവരിച്ചത്.

Powered by Blogger.
]]>