ഹജ്ജ് പഠനക്ലാസ്(11-04-2019)കൊടുവള്ളി : കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം സംഘടിപ്പിക്കുന്ന 16ാമത് ഹജ്ജ് പഠന ക്ലാസ് ഏപ്രില്‍ 30, മേയ് ഒന്ന് തിയതികളില്‍ കൊടുവള്ളി  വലിയപറമ്പ് എ എം യു പി സ്‌കൂളില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കുന്ന ക്ലാസ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഹസ്സന്‍ ദാരിമി, പി പി മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പ് മുഖേനയും ഹജ്ജ് യാത്ര ഉദ്ദേശിച്ചവര്‍ക്കും ഉംറക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ 2200017, 9400540017, 7902905017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Powered by Blogger.
]]>