കൂടെ നിന്നവർക്ക് നന്ദി.. ആ മക്കളുടെ കിനാവ് പൂത്തു(11-04-2019)


ഇന്നായിരുന്നു ആ കല്യാണം. പൂമുഖത്തുരുണ്ടു കൂടിയ കാർമേഘങ്ങൾ പ്രകാശ പൂർണതക്ക് വഴിമാറി... ഹൃദയാന്തരങ്ങളിൽ കാരുണ്യമൊഴുകുന്ന, അവർക്ക് വേണ്ടി ചോദിച്ചപ്പോൾ ആവുന്നതിനപ്പുറം പകുത്തു തന്ന പ്രിയപ്പെട്ടവരോട്  എങ്ങനെ നന്ദി പ്രകടിപ്പിച്ചാൽ മതിയാകുമെന്ന് മനസിലാകുന്നില്ല . ആ വീട്ടിലേക്ക് കിട്ടിയതും കൊണ്ട് ചെന്നപ്പൊ ആ മുഖങ്ങളിൽ വിടർന്ന ആ പുഞ്ചിരിയുടെ ഭംഗി വിവരിക്കാൻ വാക്കുകൾ മതിയാവില്ല.നാട്ടിലെ പോലെ തന്നെ വിദൂര ദിക്കുകളിൽ നിന്നും പ്രവാസ ലോകത്ത് നിന്നു പോലും കൈകൾ കോർത്തു പിടിച്ചു നമ്മളവരെ ജയിപ്പിച്ചു.. വന്ന ചില സഹായങ്ങൾ വളരെ കുറച്ചാണെങ്കിൽ പോലും അതിന്റെ മൂല്യം അപാരമായിരുന്നു.. എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...


ഇനിയും നമുക്കൊരുപാട് ചെയ്തു തീർക്കാനുണ്ട്. ഹൃദയാർദ്രം ചെയ്തു കൊണ്ടിരിക്കുന്ന വീടു പണികൾ പൂർത്തികരിക്കാനുണ്ട്, പുതിയത് തുടങ്ങാനുണ്ട്, മരുന്നുകൾ കൊടുക്കുന്നുണ്ട് കൊടുക്കാനുമുണ്ട്. ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിൽ തളർന്നു പോയവരെ ഉയർത്തിക്കൊണ്ടു വരാൻ ഒരുപാട് പദ്ധതികൾ ആസൂത്രണത്തിലുണ്ട്.നമ്മളിങ്ങനെ ആസ്വദിച്ച് ജീവിക്കുമ്പോ നമ്മുടെ ചുറ്റവട്ടത്തൊരു കൂടപ്പിറപ്പും തോറ്റു പോവരുതല്ലോ.നമുക്കൊരുമിച്ചൊഴുകി തീരം പിടിക്കാം


ഇന്നിപ്പൊ അമ്പലക്കണ്ടിയിലെ ഇരട്ട പെൺകുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണം നമ്മളവസാനിപ്പിക്കുകയാണ്. പ്രാർത്ഥനകളും പ്രവർത്തനങ്ങളും കൊണ്ട് നല്ലൊരു കൈത്താങ്ങ് തന്നെ കൊടുക്കാനായി..സ്റ്റാറ്റസിലും മറ്റുമായി ഷെയർ ചെയ്തവരോടും രാവും പകലും ഓടി നടന്നവരോടും  ഒരു പാടിഷ്ടം.ഇനി അത് നമ്മൾ ഷെയർ ചെയ്യേണ്ടതില്ലെ.. ആ നവദമ്പതികൾ സസന്തോഷം മരണം വരെ ജീവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.തന്നവരാരെന്നറിയില്ലെങ്കിലും ഇതൊക്കെ മറന്നാമനുഷ്യനാവുമോ എന്ന് ചോദിച്ച ആ പൊന്നുമക്കളെ പ്രാർത്ഥനകളുടെ ഉത്തരം  ദുനിയാവിൽ തന്നെ പടച്ച തമ്പുരാൻ തരാതിരിക്കില്ല. തീർച്ച            11/04/2019

    ❤ടീം ഹൃദയാർദ്രം❤

         കൊടുവള്ളി

Powered by Blogger.
]]>