വിദ്യാർത്ഥികൾ അവധി ദിനത്തിൽ അഗതികൾകൾക്കൊപ്പം(12-04-2019)

കൊടുവള്ളി: iPASS - Tips കൂട്ടായ്മയിലെ അംഗങ്ങളായ വിവിധ വിദ്യാലയങ്ങളിൽ എട്ടാം തരത്തിൽ പഠിക്കുന്ന  വിദ്യാർത്ഥികൾ അവധിദിനങ്ങൾ നരിക്കുനി അത്താണിയിലെ അഗതികൾക്കു വേണ്ടി നീക്കിവെച്ചു മാതൃകയായി. ഒരു ദിവസം അഗതികൾക്കൊപ്പം ചെലവിടാനെത്തിയ വിദ്യാർത്ഥികൾ പലരിൽ നിന്നും അവർ സ്വയം സമാഹരിച്ച പതിനൊന്നായിരം രൂപയുടെ കാരുണ്യ ഫണ്ട് അധികൃതർക്ക് കൈമാറി. ഐപാസ്സ് കോ-ഓർഡിനേറ്റർ എം പി മൂസ്സമാസ്റ്റർ അംഗം കെ.വി അഷ്റഫ് ടിപ്‌സ് പി ടി എ ഭാരവാഹികളായ അഡ്വ: എൻ.എ അസീസ്, പി സി അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. ട്രെയനർ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി നേതൃത്വം നൽകി

Powered by Blogger.
]]>