കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ച 12 പേര്‍ അറസ്റ്റില്‍

സംസ്ഥാന വ്യാപകമായി 12 പേര്‍ അറസ്റ്റിലായി. 16 പേര്‍ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം (01-04-2019): 

സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിടിയില്‍. സംസ്ഥാന വ്യാപകമായി 12 പേര്‍ അറസ്റ്റിലായി. 16 പേര്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചവരാണ് പിടിയിലായത്.


സംസ്ഥാനത്തെ 12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നു. ഇതു പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.


Powered by Blogger.
]]>