3 ദിവസം നീണ്ടു നിൽക്കുന്ന താമരശ്ശേരിയിൽ ആദ്യമായി നടക്കുന്ന ഫ്ളീ മാർക്കറ്റിന് 26ന് തുടക്കം കുറിക്കും.താമരശ്ശേരി ഫ്ളീ മാര്‍ക്കറ്റ് കോവിലകം റോഡിലെ വൃദ്ധാവൻ കോളനിയിൽ വെച്ച് നടക്കും.18 വയസിനു മുകളിൽ പ്രായം ഉള്ളവർക്ക് ഒരു നിർമാണ സംരംഭം. വിൽപന സാധ്യത ഉള്ള കുറച്ചു ഉത്പന്നങ്ങൾ നിർമിക്കുകയും അത് വിറ്റ് കിട്ടുന്ന പണം അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പലപ്പോഴും സ്കൂൾ പഠനത്തിന് ശേഷം വീടുകളിൽ തനിച്ചായി പോകുന്നവരെ ഒന്ന് സഹായിക്കുക എന്നതാണ് ലക്ഷ്യം. തങ്ങൾ ആർക്കും വേണ്ടാത്തവർ  എന്ന തോന്നൽ മാറ്റാനും സഹായിക്കും. പിന്നെ കലകളെ പ്രോത്സാഹിപ്പിക്കുക, നഗരത്തിന്റെ സാംസ്ക്കാരിക പൈതൃകം ജനങ്ങളിലെത്തിക്കുക, അന്യംനിന്നു പോവുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുക, യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/kQOv-SSFDWU

ചെറുകിട സംരംഭകരുടെ 10 ഓളം സ്റ്റാളുകളാണ് താമരശ്ശേരി ഫ്ളീമാര്‍ക്കറ്റിന്റെ മുഖ്യ ആകര്‍ഷണം. ഇതില്‍ ഫുഡ്ഫെസ്റ്റിവല്‍, ഫോട്ടോഗ്രാഫി കോമ്പറ്റീഷൻ,മ്യൂസിക്ക് ഷോസ്, ഫ്ളീ മാർക്കറ്റ് എന്നിവയും നടക്കും. വൈകുന്നേരം 3 മണി മുതല്‍ രാത്രി 10മണിവരെയാണ് താമരശ്ശേരി  ഫ്ളീമാര്‍ക്കറ്റ്. പ്രവേശനം ടിക്കറ്റ് മുഖേനയായിരിക്കും. പരിപാടി ഞായറാഴ്ച്ച സമാപിക്കും.

താമരശ്ശേരി  ഫ്ളീമാര്‍ക്കറ്റിന്റെ ഭാരവാഹികൾ,  അറിയിച്ചു 


Powered by Blogger.
]]>