ദാറുല്‍ അസ്ഹറില്‍ പ്രിമാപ്പിംഗ് പ്രോഗ്രാം ഇന്ന് (വ്യാഴം 4/4/2019)

കൊടുവള്ളി(04-04-2019):  

ദാറുല്‍ അസ്ഹര്‍ റിസോഴ്‌സ് ഹബ്ബ് സംഘടിപ്പിക്കുന്ന പ്രി മാപ്പിംഗ് പ്രോഗ്രാം ഇന്ന് ഉച്ചക്ക് 2 മണിക്ക് ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ചീഫ് കോച്ച് റഹീം ചുഴലി ട്രൈനിംഗിന് നേതൃത്വം നല്‍കും. ദാറുല്‍ അസ്ഹര്‍ റിസോഴ്‌സ് ഹബ്ബിന്  കീഴില്‍ പുതുതായി ആരംഭിക്കു ലേഡീസ് മെന്റേഴ്‌സ് ട്രൈനിംഗ് കോഴ്‌സിന്റെ പ്രാഥമിക സെഷനാണ് പ്രിമാപ്പിംഗ് പ്രോഗ്രാം. നേരത്തെ ഓേണ്ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് പ്രാഥമിക സെഷന്‍ നടക്കുന്നത്. പ്രിമാപ്പിംഗ് പ്രോഗ്രാമിന് ശേഷം ഇന്റര്‍വ്യൂവിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മുസ്ലിം മഹല്ലുകളില്‍ ട്രൈനിംഗ് രംഗത്ത് പരിശീലനം സിദ്ധിച്ച വനിതകളുടെ സേവനം ലഭ്യമാക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. ഒരു വര്‍ഷക്കാലയളവിനിടയില്‍ 20 പ്രത്യേക പരിശീലന ക്ലാസ്സുകളാണ് നല്‍കപ്പെടുക. പ്രസന്റേഷന്‍ സ്‌കില്‍, ക്രിയേറ്റിവിറ്റി, പാരന്റിംഗ്, പ്രീമാരിറ്റല്‍ ട്രൈനിംഗ്, അഡോളസന്‍സ് മാനേജ്‌മെന്റ് , ലൈഫ് സ്‌കില്‍, ജീവിതത്തിന്റെ കര്‍മ്മശാസ്ത്രം, മൈന്റ് മാപ്പിംഗ്, ആദര്‍ശപഠനം, ഖുര്‍ആന്‍ പഠനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ നല്‍കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രാക്ടിക്കല്‍ സെഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമി കേന്ദ്രീകരിച്ചാണ് ക്ലാസ്സുകള്‍ നടക്കുക. കൊടുവള്ളി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ദാറുല്‍ അസ്ഹര്‍ എജുക്കേഷണല്‍ & ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സംരഭമാണ് 2018 ല്‍ പ്രവര്‍ത്തനമാരംഭിച്ച ദാറുല്‍ അസ്ഹര്‍ റിസോഴ്‌സ് ഹബ്ബ്. ഇതിന് കീഴില്‍ കുട്ടികള്‍ക്ക് വിവിധ അവധിക്കാല കേമ്പുകളും നടക്കുന്നുണ്ട്.

Powered by Blogger.
]]>