വിധിയെഴുത്തിന് തുടക്കം: പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് 91 മണ്ഡലങ്ങളിൽ തുടങ്ങി(11-04-2019)

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഇന്ന് 91 മണ്ഡലങ്ങളിൽ പോളിംഗ്. 18 സംസ്ഥാനങ്ങളി്‌ലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് 91 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്. ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ്.


ആന്ധ്രപ്രദേശിലെ 25 സീറ്റുകൾ, തെലങ്കാനയിലെ 17 സീറ്റുകൾ, ജമ്മു കാശ്മീരിലെ രണ്ട് സീറ്റുകൾ, ഉത്തരാഖണ്ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്‌സഭാ മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ 8, ബീഹാർ 4, ഒഡീഷ 4, പശ്ചിമബംഗാൾ 2, അസം 5, മഹാരാഷ്ട്ര 7 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.

Powered by Blogger.
]]>