AHAD MPL സീസൺ 2 റോഡ് ഷോ ഇന്ന്

 മത്സരങ്ങൾക്ക് തുടക്കമാകൻ ഒരു ദിനം കൂടി മാത്രം


കൊടുവള്ളി :(04-04-2019)

അഹദ് ഗ്രൂപ്പ് ഓഫ് ദുബായ് സംഘടിപ്പിക്കുന്ന  മടവൂർ പ്രീമിയർ ലീഗ് സീസൺ 2 വിന്റെ റോഡ് ഷോ പ്രൗഢ ഗംഭീരമായി വൈകീട്ട് 4 മണിക്ക് മടവൂർ അങ്ങാടിയിൽ തുടങ്ങി സ്പൈസ് റൂട്ട് മിനി സ്റ്റേഡിയത്തിൽ കൊട്ടി കലാശത്തോട് കൂടി സമാപിക്കും.


വെള്ളിയായ്ച്ച 5 മണിയോട് കൂടി  തുടക്കം കുറിക്കുന്ന ഫ്ലഡ് ലൈറ്റ് മത്സരങ്ങൾ  ശനിയാഴ്ച വരെയും നീളും. 

സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ആണ് നടക്കുക.


പുതു മുഖങ്ങളായി സീസൺ 2 വിൽ അങ്കം കുറിക്കാൻ ടീം ജമൈക്ക FC യും സൗദി FC യും സ്നേഹിതർ  FC യും കളത്തിൽ ഇറങ്ങും.


ആദ്യ മത്സരത്തിൽ പുതു മുഖങ്ങളായ

സൗദി FC  മടവൂർ FC യുമായി മാറ്റുരയ്ക്കും...


നിലവിലെ ചാമ്പ്യന്മാർ ആയ IMRA FC യുടെ ആദ്യ മത്സരം ടീം ജമൈക്ക FC യും ആയിട്ടാണ്.


പ്രദർശന മത്സരം ആയി മുൻകാല കളിക്കാർ അണി നിരക്കുന്ന വെറ്ററെന് മത്സരതോട് കൂടി സീസൺ 2 വിന് തുടക്കം ആകും.


T.മൊയ്തീൻ കുട്ടി നയിക്കുന്ന ടീമും മറുവശത്ത് എസാർ KP നയിക്കുന്ന ടീമും ആയി ഉൽഘാടന മത്സരം ആരംഭിക്കും....


 ഔദ്യോഗിക ഉൽഘാടനം നാട്ടിലെ തന്നെ മുതിർന്ന പഴയ കാല ഫുട്ബോൾ താരങ്ങൾ നിർവഹിക്കും.

Powered by Blogger.
]]>