വിദ്യാർത്ഥി,യുവ സംരഭകരാവാൻ അൽ ഇർശാദ് ഇംഗ്ലീഷ് മാജിക്‌ ഫൺ ക്യാമ്പിലെ കുട്ടികൾ

ഓമശ്ശേരി(04-04-2019) : 

വിദ്യാർത്ഥി,യുവ സംരംഭകരാവാൻ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ കുട്ടികൾക്ക് ടെക്നോളജിയുടെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം പറഞ്ഞ് അൽ ഇർശാദ് സെൻട്രൽ സ്കൂൾ ഇംഗ്ലീഷ് മാജിക്‌ ഫൺ ക്യാമ്പിന്റെ രണ്ടാം ദിവസ്സം.  കുട്ടികളുടെ നൈസർഗ്ഗിക കൈവുകൾ പരിപോഷിപ്പിക്കാനും അഭിരുചിക്കനുസൃതമായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ലാംഗ്വേജിന്റെ സഹായത്തോടെ കൈകാര്യം ചെയ്യുന്നതിനായി അൽ ഇർശാദ് സെൻട്രൽ സ്കൂളിൽ ആരംഭിച്ച ക്യാമ്പിന് സ്കൂളിലെ പഠിച്ചു കൊണ്ടിരിക്കുന്നവരും പഠിച്ചു ഇറങ്ങിയവരിൽ നിന്നുമായി വ്യത്യസ്ത മേഖലകളിൽ കഴിവുറ്റ വിദ്യാർത്ഥികളെ കണ്ടെത്തി തന്റെ സുഹൃത്തുക്കൾക്ക് അറിവ് പകർന്നു നൽകുന്നതിലൂടെ വലിയ അവസരങ്ങളാണ് തുറക്കപ്പെടുന്നത്.

https://chat.whatsapp.com/GLAHVqIUzY13jCplHKm7e4

 രണ്ടാം ദിവസം നടന്ന പരിപാടിക്ക്  പൂർവ്വ വിദ്യാർത്ഥിയും ബ്ലൂപിൻ കോ ഫൗണ്ടർ,ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌ട്രാറ്റജിസ്റ്റ് ആയ ഫാസിൽ ആയിരുന്നു ക്ലാസ്സിനു നേതൃത്വം നൽകിയത്.തികച്ചും അനൗപചാരികത നിറഞ്ഞ പരിപാടി വിദ്യാർത്ഥികൾ ഗൂഗിൾ ഡോക്, ഗൂഗിൾ കീപ്, ഗൂഗിൾ സ്ലൈഡ്സ്, ഇൻസ്റ്റാഗ്രാം ,ഫോട്ടോഗ്രഫി, സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥി,യുവ സംരംഭകരുടെ ആധിക്യത്തെ കുറിച്ചുള്ള ചോദ്യങ്ങളാൽ സമ്പന്നമാക്കി. ക്യാമ്പ് കഴിയുന്നതോടെ പ്രോഗ്രാം മുഴുവൻ എഴുതി ഫോട്ടോ അടക്കം ഡോക്യുമെന്റ് ചെയ്ത്  വിദ്യാർത്ഥികൾ അവരുടെ ബ്ലോഗിൽ ലോകം മുഴുവൻ വായിക്കാൻ അവസരമൊരുക്കാനാണ് പദ്ധതി.

https://chat.whatsapp.com/GLAHVqIUzY13jCplHKm7e4

 വെത്യസ്തമായ ഈ പദ്ധതികൾക്കുമുഴുവൻ മേൽനോട്ടം വഹിക്കുന്നത് യുവ സംരംഭകനും,ഇട്ടേഗ യുണൈറ്റഡ് ഡയറക്ടറും സ്ഥാപനത്തിലെ തന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകനുമായ  ഗ്രോത്‌ ഹാക്കർ അബ്ദുൽ മാജിദ് ആണ്. കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശികളായ കൊറോംപ്പിലാക്കിൽ മൊയ്‌തീൻ ഹാജി ജമീല ദമ്പതികളുടെ മകനാണിദ്ദേഹം. കുട്ടികളുടെ വളർച്ച അതിയായി ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെയും പ്രമുഖരുടെയും താല്പര്യവും പ്രാർത്ഥനയുമാണ് പദ്ധതിയുടെ വിജയം.

Powered by Blogger.
]]>