അറിവനുഭവങ്ങളുടെ വിസ്മയ വിരുന്നൊരുക്കി ദാറുൽ ഹിദായ മിനി എക്സിബിഷൻ

 നരിക്കുനി(02-04-2019) :

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട കുട്ടമ്പൂർ ദാറുൽ ഹിദായഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾഒരുക്കിയ മിനി എക്സിബിഷൻ പ്രേക്ഷകർക്ക് നവ്യാനുഭവമായി.പ്രവേശന കവാടത്തിൽ തന്നെ ഒരുക്കിയ ഈയിടെ  ആൾക്കൂട്ടക്കൊല ക്ക് വിധേയവരായവുടെ  മഖ്ബറയാണ് ചിത്രീകരിച്ചത്. പണി തീരാത്ത ഒരു കബറിടത്തിൽ ഫാഷിസത്തിന് അടുത്ത ഇര ആര് എന്ന ബോർഡ് ഇന്നത്തെ സാമൂഹ്യചുറ്റുപാടിൽ വലിയ സന്ദേശമാണ് സന്ദർശകർക്ക് നൽകുന്നത്.ഇൻക്യുബേറ്റർ വാക്കംക്ലീനർ. ജലദൗർലഭ്യം നേരിടുന്ന ഇക്കാലത്ത് ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ മുഴുവനും ചെടിക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്ന ജലസേചന സംവിധാനം ആയ തിരിനന. 

ഉരുളക്കിഴങ്ങിൽ നിന്ന് വൈദ്യുതി തുടങ്ങിയ മോഡലുകൾ ഏറെ ആകർഷണീയമാണ്.

എളേറ്റിൽ മാളിയേക്കൽ മുഹമ്മദ് ഹാജിയുടെ ശേഖരത്തിലെ മഞ്ചൽ വിവിധ ഇനം പെട്രോൾമാക്സ് വിവിധ കാലങ്ങളിലെ ടെലഫോൺ റസീവറുകൾ ഒട്ടിൽ നിർമിക്കപ്പെട്ട  വിവിധയിനം ഗൃഹോപകരണങ്ങൾ എന്നിവയും സ്റ്റാളിൽ ഒരുക്കിയിരുന്നു.പരിപാടിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു .


ടി പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. വേലായുധൻനായർ ,ഫസൽ മുഹമ്മദ് .എം ആർ ആലിക്കോയ ,പി സി ഹുസൈൻ ഹാജി ,മുഹമ്മദ് റഷീദ് വി കെ ,എ കെ അഹമ്മദ് എന്നിവർ സംസാരിച്ചു

.

Powered by Blogger.
]]>