വെളിമണ്ണ ജിഎംയുപി സ്കൂൾ മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെ നവ്യാനുഭവമായി

വെളിമണ്ണ(03-04-2019): 

വെളിമണ്ണ ജിഎംയുപി സ്കൂളിലെ ഈ അധ്യയന വർഷത്തെ മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൊന്നായ ഒരുവർഷം നീണ്ടു നിന്ന ക്വിസ് മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ സ്റ്റേജ് ഷോ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. അധ്യയന വർഷാദ്യം മുതൽ നടന്നു വരുന്ന പ്രതിവാര ക്ലാസ് തല ക്വിസ് മത്സരത്തിന്റെ സമാപനം കൂടിയായിരുന്നു ഗ്രാന്റ് ഫിനാലെ. ഓരോ ആഴ്ചയും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകിയിരുന്നു.  പ്രതിവാര ക്വിസ് മത്സരങ്ങളിൽ ഓരോ ക്ലാസ്സിൽ നിന്നും മികച്ച സ്കോർ നേടിയ പത്തു പേരെ വീതം തെരഞ്ഞെടുത്ത്  അവർക്ക് വീണ്ടും മത്സരം നടത്തി അതിൽ ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്ത ഇരുപത്തിയഞ്ച് മത്സരാർത്ഥികളാണ് മൂന്നു വിഭാഗങ്ങളിലായി നടന്ന മെഗാ ക്വിസിൽ മാറ്റുരച്ചത്, കൂടെ രക്ഷിതാക്കളും പങ്കാളികളായി.

           ഫെയ്സ് ടു ഫെയ്സ്, റാപിഡ് ഫയർ, ഫാസ്റ്റ് & ഫ്യൂരിയസ്, ടെസ്റ്റ് യുവർ നോളജ്, ടെയ്ക്ക് യുവർ പിക്, ഡബിൾ & ട്രബിൾ, വിശ്വൽ എന്നീ റൗണ്ടുകളായാണ് മത്സരം നടന്നത്. ഒന്ന്, രണ്ട് ക്ലാസുകളുടെ വിഭാഗത്തിൽ കീർത്തന യു, മൂന്ന്, നാല് ക്ലാസുകളുടെ വിഭാഗത്തിൽ ഫാത്തിമ ഫിദ പി, യു.പി വിഭാഗത്തിൽ ഫിസ ഫൗസ് എൻ എന്നീ വിദ്യാർത്ഥികൾ വിജയികളായി.

        വിജയികൾക്ക് വെളിമണ്ണ ജിസിസി കെഎംസിസി സ്പോൺസർ ചെയ്ത സൈക്കിളുകൾ ജനറൽ സെക്രട്ടറി എൻ മുഹമ്മദ് ഹാജി സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ടി.കെ അൻവർ സാദത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ കുഞ്ഞിമൊയ്തീൻ ഹാജി, സി.കെ ഉണ്ണിമോയി മാസ്റ്റർ, ടി.എ അബൂബക്കർ കുട്ടി ഹാജി, ടി.സി.സി കുഞ്ഞഹമ്മദ്, കെ മുഹമ്മദ് അബ്ദുൽ റഷീദ്, എ.കെ ഷരീഫ്, സി സർതാജ് അഹമ്മദ്, പി അബ്ദുൽ ഗഫൂർ, യു.പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജി.വി ഷാജു, സിനി ജോർജ്, സൽബീന എന്നിവർ മെഗാക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി.Powered by Blogger.
]]>