കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​താ​വ് മു​ങ്ങി​മ​രി​ച്ചു


3 April 2019


കോ​ഴി​ക്കോ​ട്: ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട മ​ക​നെ​യും കൂ​ട്ടു​കാ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​താ​വ് മു​ങ്ങി​മ​രി​ച്ചു. വെ​ള്ള​യി​ല്‍ ക​ണ്ണ​ക​ട​വ​ത്ത് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ന്‍ പ്ര​താ​പ് (47) ആ​ണ് മ​രി​ച്ച​ത്. 

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന്‍റെ പി​റ​കി​ലാ​ണ് സം​ഭ​വം. ഖ​ത്ത​റി​ലാ​യി​രു​ന്ന പ്ര​താ​പ് ഒ​രു മാ​സം മു​മ്ബാ​ണ് ലീ​വി​ല്‍ വ​ന്ന​ത്. മ​ക​നും മ​ക​ന്‍റെ കൂ​ട്ടു​കാ​രു​മാ​യി ക​ട​ലി​ല്‍ കു​ള​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു പ്ര​താ​പ്. ഇ​തി​നി​ട​യി​ലാ​ണ് മ​ക​ന്‍ വി​ഘ്നേ​ഷും (14), കൂ​ട്ടു​കാ​രാ​യ ശ​ബ​രി​നാ​ഥ് (14), രാ​ഹു​ല്‍ (13) എ​ന്നി​വ​ര്‍ തി​ര​യി​ല്‍​പ്പെ​ട്ട​ത്.

വാ​ട്ട​ര്‍ സ്കൂ​ട്ട​റു​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് പോ​ലീ​സ് പ്ര​താ​പി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ബീ​ച്ച്‌ ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: ശോ​ഭ​ന, ഭാ​ര്യ: ശ്രീ​ജ, മ​ക​ള്‍: ശ്രീ​ല​ക്ഷ്മി.

Powered by Blogger.
]]>