സ്വകാര്യ ബസിൽ സീറ്റിലിരുന്ന വിദ്യാർത്ഥിക്ക് മർദ്ദനം:ബാലാവകാശ കമ്മീഷനിൽ വിദ്യാർത്ഥി .പരാതി നൽകികൊടുവള്ളി: സ്വകാര്യ ബസിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്ത

വിദ്യാർത്ഥി സീറ്റിൽ ഇരുന്നതിന്റെ പേരിൽ ബസ് ജീവനക്കാരൻ മർദ്ധിച്ചതായി പരാതി. കാരന്തൂർ മർക്കസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും

ആരാമ്പ്രം ആലും കണ്ടിയിൽ മുഹമ്മദിന്റെ മകനുമായ ബാസിത് ജസീർ (17) നാണ് മർദ്ദനമേറ്റത്.

ഇത് സംബന്ധമായി ജസീർ ബാലാവകാശ കമ്മീഷൻ ചെയർമാന് പരാതി നൽകിയിരിക്കയാണ്

മാർച്ച് 19ന് ഉച്ചക്ക് കോഴിക്കോട്- കുന്ദമംഗലം സി എം മഖാം വഴി നരിക്കുനി റൂട്ടി

ലോടുന്ന സ്വകാര്യ ബസ്സിലാണ് കേസിനാ

സ്പദമായ സംഭവം,

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ

ബസ്സിൽ ഒഴിഞ്ഞ സീറ്റിൽ ഇരുന്നപ്പോൾ

ബസിലെ ക്ലീനർ തന്നോട് മോശമായി

പെരുമാറുകയും ബസിലെ മറ്റ് യാത്ര

ക്കാരുടെ ഇടയിൽ വെച്ച് അസഭ്യവാക്കു

കൾ പ റ യുകയും സീറ്റിൽ നിന്നും പിടിച്ച്

പുറത്തിടുകയും ദേഹോപദ്രവം ഏൽപ്പി

ക്കുകയും ചെയ്തതായി വിദ്യാർത്ഥി ബാലാവകാശ കമ്മീഷനിൽ നൽകിയ

പരാതിയിൽ പറയുന്നു.

ബോധം നശിച്ച എന്നെ സഹപാഠികൾ

കോഴിക്കോട് മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും

ചികിത്സ തേടുകയും ചെയ്തു.ഇത് സംബന്ധമായി താൻ കുന്ദമംഗലം

പോലീസിലും കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ.ക്ക് പരാതി നൽകിയതായും

വിദ്യാർത്ഥി ബാലാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.

കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർചെയ്ത് തുടരന്വേഷണം നടത്തി വരികയാണ്

Powered by Blogger.
]]>