ഇംഗ്ലീഷ് മാജിക്‌ ഫൺ ക്യാമ്പിന് ഗംഭീര തുടക്കം

ഓമശ്ശേരി :(02-04-2019)

കുട്ടികളുടെ നൈസർഗ്ഗിക കൈവുകൾ പരിപോഷിപ്പിക്കാനും അഭിരുചിക്കനുസൃതമായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ലാംഗ്വേജിന്റെ സഹായത്തോടെ കൈകാര്യം ചെയ്യുന്നതിനായി അൽ ഇർശാദ് സെൻട്രൽ സ്കൂളിൽ ആരംഭിച്ച ക്യാമ്പിന് ഗംഭീര തുടക്കം.പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.  

അൽ ഇർഷാദിൽ നിന്ന് പഠിച്ചു ഇറങ്ങിയവരും പഠിക്കുന്നവരുമായ വ്യത്യസ്ത മേഖലകളിൽ മുദ്ര ചാലിച്ച കഴിവുറ്റ ഒരുകൂട്ടം വിദ്യാർത്ഥികളാണ്  ഇതിനു നേതൃത്വം നൽകുന്നത്. 

നിങ്ങൾക്കും ജയിക്കാം എന്നവിഷയത്തിൽ പൂർവ്വ വിദ്യാർത്ഥിയും പോണ്ടിച്ചേരി ജിപ്മെറിലെ എം.ബി.ബി.സ് വിദ്യാർത്ഥിനിയുമായ ശാദിയ ഷെറിൻ ക്ലാസ്സ് എടുത്തു. അതിന് ശേഷം നടന്ന ടേബിൾ കോൺഫെറെൻസിനു സ്ഥാപനത്തിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മെഹ്ജബിനും റാഷിദുo നേതൃത്വം നൽകി.  വളരെ വെത്യസ്തമായ ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് സ്കൂളിലെതന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകനും ഇട്ടേഗ യുണൈറ്റഡ് ഡയറക്ടറുമായ  ഗ്രോത്‌ ഹാക്കർ അബ്ദുൽ മാജിദ് ആണ്. ക്യാമ്പ് ലീഡർ ദിൽഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം ലീഡർ മുർഷിദ നന്ദി പറഞ്ഞു.

Powered by Blogger.
]]>