രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം; കല്‍പ്പറ്റയില്‍ ഗതാഗത നിയന്ത്രണം


കൽപ്പറ്റ(03-04-2019):

എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വുമായി ബന്ധപ്പെട്ട് നാളെ(ഏപ്രില്‍ 4) കല്‍പ്പറ്റ യില്‍ ഗതാഗത നിയന്ത്രണം 

ഉണ്ടയിരിക്കുന്നതാണെന്ന് ജില്ല പോലീസ് മേധാ വി അറിയിച്ചു.ജനമൈത്രീ ജംഗ്ഷന്‍ മുതല്‍കൈ നാട്ടി ബൈപ്പാസ് ജംഗ്ഷന്‍ വരെ കല്‍പ്പറ്റ ടൗണി ലൂടെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കി ല്ല.കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന വാഹ നങ്ങള്‍ ജനമൈത്രീ ജംഗ്ഷനില്‍ നിന്നും ബൈ പാസ് വഴി കടന്ന് പോകേണ്ടതാണ്. അതുപോ ലെ ബത്തേരി മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും ബൈപാസ് വഴി കടന്നു പോകേണ്ടതാ ണ്.കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന  ബസ്സു കള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നു തിരികെ ബൈപാസ് വഴി കടന്നു പോകുകയും അതുപോ ലെ ബത്തേരി  മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കൈനാട്ടിയില്‍ നിന്നും ബൈ പ്പാസ് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി തിരികെ ബൈപാസ് വഴി കടന്നു പോകേണ്ട താണ്.ഇന്നു(ഏപ്രില്‍ 3)  രാത്രി മുതല്‍ തന്നെ കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ ഗൂഡ ലായി ജംഗ്ഷന്‍ വരെ വി.വി.ഐ.പി ജില്ല വിട്ട് പോകുന്നതു വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കുന്നതല്ല. രാഹുല്‍ ഗാന്ധി ജില്ലയില്‍ എത്തി പോകുന്നത് വരെ കൈനാട്ടി ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ ഗൂഡലായി ജംഗ്ഷന്‍ വരെ ഒരു വാഹനവും കടത്തി വിടുന്നതല്ല എന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.

Powered by Blogger.
]]>