ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തികൊടുവള്ളി(03-04-2019):

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി,

ആരാമ്പ്രം കൊട്ടക്കാ വയൽ മoത്തുംകുഴിയിൽ (01-04-2019) വൈകിട്ട് 5 മണിയോടെയാണ് സംഭവം, മoത്തും കഴി നൂഞ്ഞാറ്റുംകര അബ്ദുല്ല മുസ്ലിലിയാരുടെ വീട്ടിലെ ആടാണ് അബദ്ദത്തിൽ 22 അടിയോളം താഴ്ച്ചയിലുള്ള ആൾതാമസമില്ലാത്ത സ്ഥലത്തെ കിണറ്റിൽ വീണത്.


ഇതിനെ രക്ഷിക്കാൻ വേണ്ടി കിണറ്റിൽഇറങ്ങിയ അബദു റഹിം എന്നയാൾ കിണറ്റിൽ നിന്നും കയറാനാവാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു. അദ്ദേഹം കിണറ്റിൽ

കുടുങ്ങിയ വിവരം സുഹൃത്തിനെ ഫോൺ ചെയ്തറിയിക്കുകയായിരുന്നു തുടർന്നാണ് നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് എത്തി ആടിനെയും റഹീമിനെയും കിണറ്റിൽ നിന്നും കരകയറ്റി രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവർത്തനത്തിന് നരിക്കുനി ഫയർ ആൻറ്റസ്ക്യൂ' സ്റ്റേഷൻ ഓഫിസർ റോബിവർഗ്ഗീസ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസ്,

ലീഡിംഗ് ഫയർമാൻ വിനോദ് കുമാർ. തുടങ്ങിയവർനാട്ടുകാർക്കൊപ്പം നേതൃത്വംനൽകി

Powered by Blogger.
]]>