മാ​ന്ത്രി​ക ചി​കി​ത്സ​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; വ്യാ​ജ സി​ദ്ധ​ൻ പി​ടി​യി​ൽ


വ​ട​ക​ര(05-04-2019):

 അ​റ​ബ് മാ​ന്ത്രി​ക ചി​കി​ത്സ​യെ​ന്ന പേ​രി​ൽ നി​ര​വ​ധി പേ​രെ വ​ഞ്ചി​ച്ച വ്യാ​ജ സി​ദ്ധ​ൻ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് പെ​രി​യ മു​ള്ള​ൽ സ്വ​ദേ​ശി ക​ള​രി​ത്തൊ​ടി ഉ​സ്മാ​ൻ ഹാ​ജി മു​സ്ലി​യാ​രെ (47)യാ​ണ് വ​ട​ക​ര സി​ഐ എം.​എം. അ​ബ്ദു​ൾ​ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.


ബാ​ണാ​സു​ര സാ​ഗ​റി​ന​ടു​ത്ത് ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ണ്‍​ഡേ റി​സോ​ർ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. 2000 മു​ത​ൽ അ​റ​ബ് മാ​ന്ത്രി​ക ചി​കി​ത്സ ആ​രം​ഭി​ച്ച പ്ര​തി ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ൽ’ അ​റ​ബ് മാ​ന്ത്രി​ക ചി​കി​ത്സ അ​നു​ഭ​വ സാ​ക്ഷ്യം’​എ​ന്ന പേ​രി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.


ജീ​വി​ത​ത്തി​ലെ ഏ​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാം എ​ന്ന പ​ര​സ്യ​വു​മാ​യാ​ണ് പ്ര​തി ചാ​ന​ലു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​ർ, ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന​വ​ർ, ഭൂ​മി വി​ൽ​പ​ന​യ്ക്കു​ള്ള ത​ട​സം നീ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ദി​നം പ്ര​തി അ​ഞ്ഞൂ​റോ​ളം പേ​ർ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Powered by Blogger.
]]>