SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗ്രീൻ ആർമി അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു (വിഷൻ ന്യൂസ്‌ 08-05-2019)

കൊടുവള്ളി, കിഴക്കോത്ത് : SSLC  പരീക്ഷയിൽ ഉന്നതവിജയം നേടിയ ഗ്രീൻ ആർമി കൊടുവള്ളി വാട്സപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളെ ഗ്രീൻ ആർമി കമ്മിറ്റി അവരുടെ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു.

 ഹന്ന ഫാത്തിമ (d/o നാസർ ബാവി ),റുക്‌സാന (d/o അലി വാടിക്കൽ ),മുഹമ്മദ്‌ ഫായിസ് (s/o സിദ്ധിഖ് മലബാരി ),സൈത് അക്ഫൽ (s/o നജീബ് തച്ചംപൊയിൽ )തുടങ്ങിയവരെ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് MA ഗഫൂർ മാഷ്, നാഷണൽ മുസ്ലിംലീഗ് കമ്മിറ്റി മെമ്പർ അഷ്‌റഫ്‌ തങ്ങൾ തച്ചംപൊയിൽ ഉപഹാരംനൽകിഅനുമോദിച്ചു . 

ഗ്രീൻ ആർമി കമ്മിറ്റി ജനറൽ സെക്രട്ടറി മുനീർ നെല്ലാങ്കണ്ടി, നാസർ ബാവി, റാഫി ഈർപ്പോണ, സിറാജ് കോട്ടക്കൽ, നസൽ തച്ചംപൊയിൽ, കബീർ കച്ചേരിമുക്ക്, കിഴക്കോത്ത് പഞ്ചായത്ത് msf ഭാരവാഹി ഉമർ സ്വാലിഹ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Powered by Blogger.
]]>