നിര്യാതനായി (07/06/2019)


ഓമശ്ശേരി: കോമാവുള്ളകണ്ടി,അബൂബക്കറിന്റെ മകൻ സ്വാലിഹ്, (17)  മരണപെട്ടു


കൊടുവള്ളിയിലെ ചെരുപ്പ് കടയില്‍ (ലെഗ് സ്പാർക് ) ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ഓമശ്ശേരി കോമാവുള്ളകണ്ടി അബൂബക്കറിന്റെ മകന്‍ സ്വാലിഹ്(17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ കടയില്‍ സഹായത്തിനെത്തിയ സ്വാലിഹ് കടയിലെ പ്ലഗില്‍ നിന്നും വയര്‍ എടുക്കുമ്പോൾ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരിച്ചു.

Powered by Blogger.
]]>