01 August 2019

വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്തു; ര​ണ്ടു​പേ​ർ പി​ടി​യിൽ(വിഷൻ ന്യൂസ്‌ 01/08/2019)
(VISION NEWS 01 August 2019)



മു​ക്കം: ഉ​ട​മ വി​ൽ​പ്പ​ന​യ്ക്കു വ​ച്ച കാ​ർ, ട്ര​യ​ൽ റ​ണ്ണി​നി​ടെ ക​ട​ത്തി​ക്കൊ​ണ്ട് പോ​യി വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ​മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത് . ഇ​വ​ർ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ന‍് ​മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​ര​ത്ത് വ​ച്ചാ​ണ് മു​ക്കം പോ​ലീ​സ് കാർ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി​യ​ത്.
കാ​ർ വി​ൽ​പ്പ​ന​യ്ക്കെ​ന്ന് കാ​ണി​ച്ച് കാ​റു​ട​മ​യും തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​യു​മാ​യ സ​ന​ൽ ഒ​എ​ൽ​എ​ക്സി​ൽ കാ​റി​ന്‍റെ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. 
ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി കാ​ർ വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​ന​ലി​നെ വി​ളി​ച്ചു. കാ​ർ ഇ​ഷ്ട​പ്പെ​ട്ട ശേ​ഷം ട്ര​യ​ർ റ​ൺ ന​ട​ത്തു​ക​യും കാ​റു​മാ​യി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23-നാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് സ​ന​ൽ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടി​ച്ച കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് എ​ടു​ത്തു മാ​റ്റി ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്കു​ക​യും കാ​റി​ലെ ജി​പി​എ​സ് സം​വി​ധാ​നം വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. 
അ​തി​നി​ടെ കാ​ർ വി​ൽ​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യെ സ​മീ​പി​ച്ചു. കാ​ർ വാ​ങ്ങു​ന്ന​തി​ന് മു​ൻ​പ് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി കാ​റി​ന​ക​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ ആ​ർ​സി ബു​ക്ക് കാ​ണു​ക​യും അ​തി​ൽ എ​ഴു​തി​യ ഫോ​ൺ ന​മ്പ​റി​ൽ സ​ന​ലി​നെ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. തു​ട​ർ​ന്ന് ക​ച്ച​വ​ട​ത്തി​ൽ നി​ന്ന് വ​യ​നാ​ട് സ്വ​ദേ​ശി പി​ന്മാ​റി. ​മു​ക്കം പോ​ലീ​സി​നെ സനൽ വിവരം അ​റി​യി​ക്കു​ക​യും കാ​ർ വാ​ങ്ങാ​ൻ താ​ത്‌​പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മു​ക്കം പോ​ലീ​സ് മോ​ഷ്ടാ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. മു​ക്കം നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണെ​ന്നും കാ​ർ നീ​ലേ​ശ്വ​ര​ത്തേ​ക്ക് കൊ​ണ്ടു വ​ന്നാ​ൽ വാ​ങ്ങാ​മെ​ന്നും അ​റി​യി​ച്ചു. 
ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​ച്ച​പ്പോ​ഴാ​ണ് കാ​റും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കാ​റി​ന്‍റെ പു​തി​യ ട​യ​റു​ക​ൾ ഊ​രി​മാ​റ്റി പ​ഴ​യ​ത് സ്ഥാ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
അ​തേ സ​മ​യം പി​ടി​കൂ​ടി​യ​വ​ർ ഇ​ട​നി​ല​ക്കാ​രാ​ണ് എ​ന്നാ​ണ് സൂ​ച​ന. വാ​ഹ​നം മോ​ഷ്ടി​ച്ച പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ഇ​വ​രെ വി​ൽ​പ്പ​ന​യ്ക്കാ​യി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന് കൈ​മാ​റി​.

Post a comment

Whatsapp Button works on Mobile Device only