Tuesday, 2 July 2019

കേരള കോൺഗ്രസ്‌ എം കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി പി ജെ ജോസഫ് എം ൽ എ ക്കു പിന്തുണ (വിഷൻ ന്യൂസ്‌ 03/07/2019)





കൊടുവള്ളി: കൊടുവള്ളി നിയോജമണ്ഡലം കേരള കോൺഗ്രസ്‌  എം  കമ്മറ്റി-
 ആക്ടിങ് ചെയർമാൻ  പി ജെ.  ജോസഫ് എം ൽ എ ,  ഡെപ്യൂട്ടി ചെയർമാൻ  സി ഫ് തോമസ് എം ൽ  എ,  സംസ്ഥാന സെക്രട്ടറി ജോയ് എബ്രഹാം( എക്സ് എം പി), എന്നിവരുടെ നേതൃത്തത്തിന് പൂർണ്ണ  പിന്തുണ പ്രഖ്യാപിച്ചു. നിയോജകമണ്ഡലം ഓഫീസ് സെക്രട്ടറി ശംസു അസ്മസ് സംസ്ഥാന നേതൃത്തനത്തിനുള്ള പിന്തുണ  പ്രമേയം അവതരിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌. ടി കെ  അത്തിയത്തിനെ പുറത്താക്കുവാൻ സംസ്ഥാന  ചെയർമാൻ മാത്രമേ ഭരണഘടന അധികാരമുള്ളൂ.  പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു ടി. എം. ജോസഫ് അവർകളെ ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തു നീന്നു പുറത്താക്കുകയും സീനിയർ വൈസ് പ്രസിഡന്റ്‌ എ വി. തോമസ് മാസ്റ്റർ  ക്കു  ചുമതല നൽകുകയും ചെയ്തിരുന്നു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ടി. എം ജോസെഫിന്റെ നേതൃത്തത്തിൽ ആണ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി വിളിച്ചു കൂട്ടിയത്. ഇവർ ചേർന്ന യോഗം സംഘടനവിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും തികച്ചും അസാധുവായ പുറത്താക്കൽ നടപടിയാണ് എടുത്തത്. 
ഇലക്ഷൻ കമ്മീഷൻ അഗീകരിച്ച സംസ്ത്ഥാന നേതൃത്തത്തിന് കൊടുവള്ളി വ്യാപാര ഭവനിൽ ചേർന്ന സമ്പൂർണ്ണ നിയോജകമണ്ഡലം കമ്മീറ്റി പിന്തുണ അറിയിച്ചു. യോഗം ജില്ലാ ഉന്നത അധികാരസമതി അംഗം അബു കല്ലിടുക്കിൽ ഉൽഘടനം ചെയ്തു. ടി കെ അത്തിയത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക    
സമതി അംഗം ടി കെ സി മുഹമ്മദ്‌, താമരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ജോൺസൻ ചെക്കാട്ടിൽ, അബ്ദുൽ സലാം, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്‌ പി ടി.  ബിഷെർ,  ഡീൻ ജോസ്,  ജോസ് ജിറൂബലി,  ജിമ്മി മാറ്റത്തിൽ, മുനീർ പി സി, എന്നിവർ പ്രസംഗിച്ചു. സിദ്ദീഖ് കൊത്തൂർ നദി പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only