Tuesday, 2 July 2019

ഹാജിമാർക്ക് യാത്ര അയപ്പ് നൽകി.(വിഷൻ ന്യൂസ്‌ 03/07/2019)



എളേറ്റിൽവട്ടോളി :ഐ. എൻ. എൽ. കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്ക് യാത്ര അയപ്പ് നൽകി. യോഗത്തിൽ ഐ. എൻ. എൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സത്താർ മാസ്റ്റർ പന്നൂർ അധ്യക്ചത വഹിച്ചു. ഐ. എൻ. എൽ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി. പോക്കർമാസ്റ്റർ ഉൽഘാടനം ചെയ്തു. എം. എസ്. മുഹമ്മദ്‌, മുട്ടത്താം കണ്ടി അബ്ദുറഹിമാൻ, എം. മുനീർമാസ്റ്റർ, പി. പി. സാലിഹ്, എൻ. കെ. സലാം മാസ്റ്റർ, കെ.കെ.സി. അബൂബക്കർ, കെ. പി.  മുഹമ്മദ്‌ഇക്ബാൽ, ഒ. സുലൈമാൻ, മുഹമ്മദ്‌ കൊളോചാലിൽ, കെ. സി. സുലൈമാൻ, എന്നിവർ സംസാരിച്ചു. വഹാബ്മണ്ണിൽക്കടവ് സ്വാഗതവും  സലീം കളരിക്കൽ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only