Tuesday, 2 July 2019

മുഹമ്മദ് അഷ്റഫിന്റെ വീട്ടിൽ സന്ദർശനം നടത്തി (വിഷൻ ന്യൂസ്‌ 03/07/2019)







കൊടുവള്ളി: സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് മുഹമ്മദ്‌ അഷ്റഫിന്റെ വീട്ടിൽ എസ് ഡി പി ഐ - സോഷ്യൽ ഫോറം നേതാക്കൾ സന്ദർശനം നടത്തി. സോഷ്യൽ ഫോറം സൗദി കേന്ദ്ര കമ്മിറ്റിയംഗം നാസർ കൊടുവള്ളി, പോപ്പുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്റ് സി പി ബഷീർ, എസ് ഡി പി ഐ മണ്ഡലം പ്രസിഡൻറ് പി ടി അഹമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് കൊന്തളത്ത് റസാഖ് മാസ്റ്റർ എന്നിവർ  അഷ്റഫിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി ചർച്ച നടത്തി.

വിഷയത്തിൽ ഇടപെടുമെന്നും അഷ്റഫിന്റെ മോചനത്തിനായി സോഷ്യൽ ഫോറവുമായി സഹകരിച്ച് സാധ്യമായത് ചെയ്യുമെന്നും നേതാക്കൾ ഉറപ്പു നൽകി.

Post a Comment

Whatsapp Button works on Mobile Device only