Thursday, 4 July 2019

കൊടുവള്ളി സ്വദേശി അഡ്വക്കേറ്റ് ഫിർദൗസിന്റെ കാരുണ്യത്തിൽ നിരപരാതി കേസിൽ നിന്ന് രക്ഷപെട്ടു(വിഷൻ ന്യൂസ്‌ 04/07/2019)



കോഴിക്കോട്: പീഡനക്കേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. കൂരാച്ചുണ്ട് സ്വദേശി രാജു(42)നെയാണ് കോടതി വെറുതെ വിട്ടത്. നിർധനനായ രാജുവിനെ ജാമ്യമെടുക്കാൻ ആളില്ലാതെ വന്നതിനാൽ 26 മാസം പ്രതി ജയിലിൽ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി 14 സാക്ഷികളും പ്രതിഭാഗത്തിന് വേണ്ടി 2 സാക്ഷികളും കോടതിയിൽ മൊഴി നൽകി. ഐപിസി 376 (2) (f) വകുപ്പ് പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ചത്. പേരാമ്പ്ര ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ.പി.സുനിൽകുമാർ 2017 മെയ് 21നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അപേക്ഷ പരിഗണിച്ച് കോടതി നിർദേശമനുസരിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഭിഭാഷകൻ കൊടുവള്ളി സ്വദേശി  അഡ്വ.എം.മുഹമ്മദ് ഫിർദൗസാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

Post a Comment

Whatsapp Button works on Mobile Device only