Thursday, 4 July 2019

ആതുര സേവകർ ഭൂമിയിലെ മാലാഖമാർ : എം.എ റസാഖ് മാസ്റ്റർ (വിഷൻ ന്യൂസ്‌ 04/07/2019)




"മനുഷ്യരിൽ ഏറ്റവും പുണ്യം ചെയ്തവർ ആര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളൂ...
വിഷമിക്കുന്നവരുടെ വിഷമതകൾ നീക്കുന്നവർ, അവശർക്കും അശരണർക്കും ആലംബമേകുന്നവർ, വേദന തിന്ന് കഴിയുന്നവരുടെ കണ്ണീരൊപ്പുന്നവർ...
മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിഞ് സഹായിക്കുന്നവർ...
അവരത്രെ പുണ്യവതികൾ..
അവരെ നാം ഭൂമിയിലെ മാലാഖമാർ എന്ന് പേരിട്ട് വിളിക്കും... ആ വിളികൾ അധികമോ, അതിശയോക്തിയോ ആവില്ല.... നൂറു നൂറു പ്രയാസങ്ങളിൽ പെട്ട് കര കാണാതലയുന്ന ഒരു ജനതക്ക് മുമ്പിൽ സഹായഹസ്തവുമായെത്തുന്നവരിൽ അവർ ദൈവത്തിന്റെ പ്രതിനിധികളെ കാണും"
ഏറെ അനുഭവങ്ങൾ സാക്ഷിയാണ്, കാലങ്ങൾക്ക് മുമ്പ് മർഹൂം ശിഹാബ് തങ്ങളുടെ അനുഗ്രഹ പ്രാർത്ഥനയുടെ ബലത്തിൽ വിശ്വാസമർപ്പിച്ച് തുടങ്ങിയ CH സെൻററിന്റെ സേവന രംഗത്തെ വളർച്ചയും, CH സെന്ററിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജം നേടി ബാംഗളൂരു KMCC യും STCH ഉം നടത്തുന്ന വിത്യസ്ഥമായ സേവനങ്ങളും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ മാത്രം...
പൊതുപ്രവർത്തന രംഗത്തെ ഈ സജീവത നിങ്ങൾ മരണം വരെയും കൂടെ കൂട്ടണം... നിങ്ങൾക്ക് കാവലായ് പടച്ചവനുണ്ടാകും..."

ബാംഗളുരു KMCC ഏരിയ കമ്മറ്റി ഭാരവാഹികളുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം

Post a Comment

Whatsapp Button works on Mobile Device only