Wednesday, 3 July 2019

ഞാറ്റുവേല ചന്തയും കര്‍ഷക സഭയും (വിഷൻ ന്യൂസ്‌ 04/07/2019)

കൊടുവള്ളി, കിഴക്കോത്ത് :കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത 5/7/19 (വെള്ളി)  എളേറ്റില്‍ കൃഷിഭവന്‍ ഓഫീസ് പരിസരത്ത് വച്ച് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യും.  പച്ചക്കറി വിത്തുകള്‍ ,തൈകള്‍ സൗജന്യമായി വിതരണം ചെയ്യും   വിവിധ തരം ചെടികള്‍ ഫല വൃക്ഷ തൈകള്‍ ,കുരുമുളക് തൈകള്‍ , തിരുവമ്പാടി അഗ്രോ സര്‍വീസ് സെന്‍ററിന്‍റെ വിവിധ ജൈവ കീട നിയന്തണ വസ്തുക്കള്‍ , സ്വര്‍ണ്ണ മുഖി വാഴ ക്കന്നുകള്‍ ,ആത്മ, വിഎഫ് പി സി കെ കര്‍ഷക അവാര്‍ഡ്  ജേതാക്കളുടെ വിവിധ തരം ചെടികളും നടീല്‍ വസ്തുക്കളും കാര്‍ഷിക  ഉല്‍പന്നങ്ങളും  ചന്തയില്‍ കര്‍ഷകര്‍ക്ക് വാങ്ങുന്നതിന് ലഭ്യമാകും. ഞാറ്റുവേല ചന്ത യോടനുബന്ധിച്ച കര്‍ഷക സഭ കൃഷി ഭവന്‍ ഹാളില്‍ ചേരും    2019 -20 വര്‍ഷത്തെ പദ്ധതികള്‍ ,കര്‍ഷകര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ , പദ്ധതി ആസൂത്രണവും നടത്തിപ്പും വിഷയങ്ങളില്‍ കര്‍ഷക ചര്‍ച്ച നടത്തും. തുടര്‍ന്ന് ആത്മ പരിപാടിയുടെ ഭാഗമായി പ്രത്യേക പരിഗണന  വിഭാഗം(SC) കര്‍ഷകര്‍ക്ക് 'പച്ചക്കറി കൃഷി യിലെ നല്ല കാര്‍ഷിക മുറകള്‍ ' വിഷയത്തില്‍ പരിശീലന പരിപാടിയും നടക്കും. കര്‍ഷകര്‍  പരിപാടിയില്‍ പങ്കെടുക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിക്കുന്നു.

Post a Comment

Whatsapp Button works on Mobile Device only