05 July 2019

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ്ന് സംസ്ഥാന ഗവൺമെൻറിൻറെ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരം ഇന്ന് സമ്മാനിക്കും(വിഷൻ ന്യൂസ്‌ 05/07/2019)
(VISION NEWS 05 July 2019)



പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ആരംഭിച്ച 1.15 ലക്ഷം അംഗങ്ങളുള്ള 2060 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നാണ് മലയോര മേഖലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ ഫാത്തിമാബി  മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് സാധിച്ചത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരമാണ് സ്കൂൾ നേടിയിരിക്കുന്നത്

ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണ് സംസ്ഥാനത്തെ ഗവർമെൻറ് സ്കൂളുകളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ ആരംഭിച്ചത്

1974 ആരംഭിച്ച സ്കൂൾ സ്കൂൾ 1994ൽ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ ഏറ്റെടുക്കുകയായിരുന്നു.
അക്കാദമിക് രംഗത്തും പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങളാണ് സ്കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനവും ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ 100 ശതമാനവും വിജയവു० നേടാൻ സ്കൂളിൽ സാധിച്ചിട്ടുണ്ട്

നാളെ ജൂലായ് 5 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് പ്രധാനാധ്യാപകൻ നിയാസ് ചോലയും സഹപ്രവർത്തകരും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളും ഒന്നിച്ച് ഏറ്റുവാങ്ങും. സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ ഹെഡ്മാസ്റ്റർ നിയാസ് ചോല എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂൾ മിക്കവിൻറെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ മാനേജർ കൂടിയായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു

Post a comment

Whatsapp Button works on Mobile Device only