Friday, 5 July 2019

കൂടരഞ്ഞിയിൽ വീടു പണിക്കിടെ സ്ലാബ് തകർന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു (വിഷൻ ന്യൂസ്‌ 05/07/2019)
(വിഷൻ ന്യൂസ് Friday, 5 July 2019)




കൂടരഞ്ഞി : കരിങ്കുറ്റിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി താജു ദാറുല്‍ ഇസ്ലാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Post a Comment

Whatsapp Button works on Mobile Device only