Friday, 5 July 2019

കൈടുവള്ളി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. (വിഷൻ ന്യൂസ്‌ 05/07/2019)



കൊടുവള്ളി: കൈടുവള്ളി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കരുവൻപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സസ്യശാസ്ത്രം അധ്യാപകൻ ഡോ. സിബിച്ചൻ വർഗീസ് വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. സി. വേലായുധൻ ഉൽഘാടനം ചെയ്തു. എ. കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പി. ടി. അസ്സയിൻ കുട്ടി, രാജൻ, ജാഫർ എ.കെ, പി. ടി. മൊയ്തീൻ കുട്ടി,  സുഹൈൽ എം. കെ,  സലീം നെച്ചോളി എന്നിവർ സംസാരിച്ചു. കെ. കെ. വേലായുധൻ സ്വാഗതവും എ. കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.


Post a Comment

Whatsapp Button works on Mobile Device only