Friday, 5 July 2019

ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനം ആചരിച്ചു.(വിഷൻ ന്യൂസ്‌ 05/07/2019)
(വിഷൻ ന്യൂസ് Friday, 5 July 2019)




ഓമശ്ശേരി: വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂളിൽ 'ഓർമ്മകളിലെ സുൽത്താൻ' എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


 ബഷീറിയൻ കഥാപാത്രങ്ങൾ വേദിയിൽ അണിനിരന്നപ്പോൾ വിദ്യാർത്ഥികളിൽ ആഹ്ലാദം. 'ആനപ്പൂട'യുടെ ചിത്രീകരണം  സദസ്സിൽ കൂട്ടച്ചിരിപടർത്തി. നിറഞ്ഞ കൈയടിയോടെ ബഷീർമാലയുടെ അവതരണം. 


പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ സറീന അധ്യക്ഷം വഹിച്ചു. എം. വി റീബ അനുസ്മരണ പ്രഭാഷണം നടത്തി.ടി. കെ സിന്ധു, വി. പി സുനീറ,ആർ. കെ രഞ്ജിനി  സഹ്‌ല ഷെറിൻ,പി റിസാൽ ഖാൻ, കെ. സി ഷെബിൻ  സംസാരിച്ചു. 



Post a Comment

Whatsapp Button works on Mobile Device only