കൊടുവള്ളി :നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹല മർജാൻ എ.കെ. യെ യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുമോദിച്ചു കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനുമായ എ കെ അബ്ദുൽ മജീദ് മാസ്റ്ററുടെ മകളാണ് ഓൾ ഇന്ത്യ നീറ്റ് റാങ്കിംഗിൽ 2315ഉം കേരള റാങ്കിംഗിൽ
290ഉം നേടി മികച്ച വിജയം കരസ്ഥമാക്കിയ
ഹലമർജാൻ കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .
കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി ആർ മഹേഷ് അവാർഡ് നൽകി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി കെ റഷീദ് അധ്യക്ഷത വഹിച്ചു, ശുഹൈബ് ചുണ്ടപ്പുറം, ഷമീർ പരപ്പാറ പി സി ഫിജാസ്, എന്നിവർ സംസാരിച്ചു
Post a comment