Friday, 5 July 2019

ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ഓമശ്ശേരി വാദിഹുദാ ഹൈസ്കൂൾ വിദ്യാർത്ഥികൾ (വിഷൻ ന്യൂസ്‌ 06/07/2019)
ഓമശ്ശേരി:  വൈക്കം മുഹമ്മദ് ബഷീർ  അനുസ്മരണ ദിനത്തിൽ ഇമ്മിണി ബല്യ സുൽത്താന്റെ  'വയലാലിൽ' വീട് സന്ദർശിച്ച് ഓമശ്ശേരി വാദിഹുദാ ഹൈസ്കൂൾ വിദ്യാർത്ഥികൾ. 


അതുല്യകലാകാരന്റെ ഇരിപ്പിടവും, മങ്കോസ്റ്റിൻ മരവും, കണ്ണടയുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി. ഒപ്പം ബഷീറിന്റെ മക്കളും  കുടുംബാംഗങ്ങളുമായും കുട്ടികൾ സംവദിച്ചു. 


ബഷീറിന്റെ 'പൂവൻ പഴ'ത്തിലെ കഥാപാത്രങ്ങളായ ജമീലയും അബ്ദുൽ  ഖാദറും ഓർമകളുറങ്ങുന്ന മാങ്കോസ്റ്റിൻ ചുവട്ടിൽ വീണ്ടുമെത്തി. ബഷീറിന്റെ മക്കളായ ഷാഹിന ബഷീർ , അനീസ് ബഷീർ, സഹോദരി പാത്തുമ്മയുടെ മകൾ ഖദീജ,  എൻ. ഗീത, അഷറഫ് മാണിക്കോത്ത്, അഖിൽജോസ് ,ദീപ മോൾ ജോർജ്ജ്,പി.എ നിഷ എന്നിവർ സംസാരിച്ചു.

Post a Comment

Whatsapp Button works on Mobile Device only