06 July 2019

സഖാവ് ഇ.കെ.ശിവദാസന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, മുഖ്യമന്ത്രിയടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)




കൊടുവള്ളി: ഇന്നു പുലർച്ചെ അന്തരിച്ച കൊടുവള്ളിയിലെ CPI(M ) നേതാവ് സഖാവ് ഇ.കെ ശിവദാസന് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു.CPI(M ) കോഴിക്കോട് ജില്ലാ സിക്രട്ടറി മോഹനൻ മാസ്റ്റർ, എം എൽ എ മാരായ ജോർജ് എം തോമസ്, കാരാട്ട് റസാഖ്, പി.ടി.എ റഹിം,  രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും, സഹപ്രർത്തകരും, നാട്ടുകാരും സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും  യാത്രാമൊഴിയേകി.



CPI(M) താമരശ്ശേരി ഏരിയാ കമ്മിറ്റിഅംഗം, KSYF കോഴിക്കോട് ജില്ലാ ജോയിന്റ് സിക്രട്ടറി, വികലാംഗരുടെ സംഘടനയായ DAWF ന്റെ സംസ്ഥാന സിക്രട്ടറി, ബാലസംഘം ജില്ലാ രക്ഷാധികാരി കമ്മിറ്റി  കൺവീനർ, മത്തായി ചാക്കോ - OK ഭാസ്കരൻ പഠനകേന്ദ്രം പ്രസിഡന്റ്, KSKTU ഏരിയ ജോയിൻ സിക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ നേതൃത്വം തുടങ്ങി നിരവധി സംഘടനാ പദവികൾ അലംങ്കരിച്ചിട്ടുണ്ട്.

ഉച്ചക്ക് ഒന്നര വരെ മൃതദേഹം  കൊടുവള്ളി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് മൂന്നു മണിയോടെ മുത്തമ്പലത്തുള്ള വീട്ടുവളപ്പിൽ സംസ്കാരം നടക്കും


Post a comment

Whatsapp Button works on Mobile Device only