06 July 2019

ബഷീർ ഓർമ്മകൾ നിലനിൽക്കും ഈ മാങ്കോസ്റ്റീൻ തണലുകളിൽ (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)



ഓമശ്ശേരി :പ്രകൃതിയിലുള്ള സകലതിനെയും സ്നേഹിക്കാൻ പഠിപ്പിച്ച ബഷീറിന്റെ  സ്മരണ എക്കാലത്തും കുട്ടികളുടെ മനസ്സിൽ നിലനിർത്തുന്നതിനുവേണ്ടി,  86 വയസ്സ് വരെ ജീവിച്ച ആ മഹാപ്രതിഭയുടെ സ്മരണാർത്ഥം 86 മാങ്കോസ്റ്റീൻ തൈകൾ വച്ചുപിടിപ്പിക്കുക എന്ന പദ്ധതിക്ക് പുത്തൂർ ഗവ. യു പി സ്കൂളിൽ തുടക്കം കുറിച്ചു. ആദ്യ തൈ സ്കൂൾ കാമ്പസിനകത്ത് പി ടി എ പ്രസിഡന്റ് പി .വി സാദിഖ്  നട്ടുകൊണ്ട് പദ്ധതി  ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം 85 വിദ്യാർത്ഥികളുടെ വീടുകളിൽ ഇനി ബഷീർ സ്മരണാർത്ഥം മാങ്കോസ്റ്റീൻ തൈകൾ വളരും.  ഓരോ തൈകൾക്കും ബഷീർ കഥാപാത്രങ്ങളുടെയും കൃതികളുടെയും പേരുകൾ നൽകിയിരിക്കുകയാണ്. ഇതോടൊപ്പം ബഷീർ അനുസ്മരണ പ്രസംഗം, ഗാനം,  ക്വിസ്,  പാത്തുമ്മയുടെ ആട്, പൂവമ്പഴം എന്നിവയുടെ രംഗാവിഷ്കാരവും സംഗീതശില്പവും വിദ്യാർഥികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ പി എ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജയശ്രീ ടീച്ചർ സ്വാഗതവും എ സുരേഷ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു. അനീഷ് മൈക്കിൾ, ഹഫ്സ, സജ്ന പി, പാത്തുമ്മ പി, ഷബിൻബാൽ, മത്തായി എൻ ടി, ഷംസുദ്ധീൻ കെ, സാദിഖ്,ദീപ,തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only