06 July 2019

റോഡിലെ വെള്ള കെട്ട് നാട്ടുകാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുന്നു (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)






കിഴക്കോത്ത് : കലിയമ്പലത്ത് താഴം റാതീബ് പള്ളി പരിസരത്ത് റോഡിൽ രൂപപെട്ട വെള്ള കെട്ട് നാട്ടുകാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും  ഏറെ പ്രയാസം അനുഭവപ്പെടുന്നതായി പരാതി. കിഴക്കേ തൊടുകയിൽ ഭാഗത്തു നിന്ന്  ഒഴുകുന്ന മഴ വെള്ളം റോഡിൻ്റെയും ഫുട് പാത്തിന്റെയും  അശാസ്ത്രീയമായ നിർമാണം  മൂലം വെള്ളം  ഒഴുകി പോവാതെ റോഡിൽ തന്നെ  കെട്ടി കിടക്കുന്ന  അവസ്ഥ യാണ് നിലവിൽ  ഉള്ളത്. കൊടുവള്ളി ഗവണ്മെന്റ് കോളേജ്, ശംസുൽഹുദാ മദ്രസ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡ് ആണിതു.   എത്രയും പെട്ടന്ന് തന്നെ ഇതിനൊരു പരിഹാര മാർഗം ബന്ധപ്പെട്ടവരുടെ  ഭാഗത്ത് നിന്നും ഉണ്ടാകും എന്ന പ്രതീക്ഷ യിലാണ് നാട്ടുകാർ

Post a comment

Whatsapp Button works on Mobile Device only