Friday, 5 July 2019

ചരിത്രമായി പ്രഥമ സഊദി വനിത അംബാസിഡർ റീമ രാജകുമാരി അമേരിക്കയിൽ ചുമതലയേറ്റു (വിഷൻ ന്യൂസ്‌ 06/07/2019)





റിയാദ്: കിരീടാവകാശിയുടെ നേതൃത്വത്തിൽ ചരിത്രങ്ങൾ മാറുന്ന സഊദിയിൽ ചരിത്രമായി പ്രഖ്യാപിച്ച പ്രഥമ വനിത അംബാസിഡർ അമേരിക്കയിലെത്തി ചുമതലയിൽ പ്രവേശിച്ചു. 



സഊദി ചരിത്രത്തിലെ ആദ്യ വനിത അംബാസിഡറായായി പ്രഖ്യാപിക്കപ്പെട്ട റീമ ബിൻത് ബന്ദർ അമേരിക്കയിലെ വാഷിങ്‌ടണിലെ സഊദി എംബസിയിൽ എത്തി ഔദ്യോഗിക ചുമതലയിൽ പ്രവേശിച്ചത്. എംബസിയിൽ എത്തിയ ഇവർ ഉടൻ തന്നെ ഔദ്യോഗിക കർമ്മങ്ങളിയിൽ വ്യാപൃതയാകുമെന്നു എംബസി വക്താവ് ഫഹദ് നാസർ പറഞ്ഞു. അമേരിക്ക സഊദി ബന്ധങ്ങളിൽ പുതിയ അതിവേഗ പുതിയ കാഴ്ചപ്പാടുകള് കൊണ്ട് ധന്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്മെന്റിനെ തന്റെ നിയമന കത്ത് കൈമാറി. മുതൽ സഊദി അമേരിക്കൻ ബന്ധം ദൃഢമായ 1945 മുതൽ അമേരിക്കയിലെ പതിനൊന്നാമത്തെ അംബാസിഡറാണ് റീമ ബിൻത് ബന്ദർ. 





സഊദി അറേബ്യയുടെ ആദ്യ വനിതാ അംബാഡറായ റീമ രാജകുമാരി നയതന്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ ഇവർ സൽമാൻ രാജാവിന് മുൻപാകെ സത്യാ പ്രതിജ്ഞ ചെയ്തിരുന്നു. . രാജ്യത്തെ ശക്തമായ വനിത സാന്നിധ്യമായ റീമയുടെ പുതിയ നിയോഗം രാജ്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയാതായി അന്ന് വിദേശ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്‌തിരുന്നു. മുൻ അമേരിക്കൻ അംബാസിഡറായിരുന്ന പ്രിൻസ് ബന്ദർ ബിൻ സുൽത്താൻ രാജകുമാരന്റെ മകൾ കൂടിയായ റീമ ബിൻത് ബന്ദർ അമേരിക്കൻ സർവ്വകലാശായിൽ നിന്നും മ്യുസിയോളജി ബിരുദ ധാരിയാണ്.
 സഊദി മൾട്ടി സ്പോർട്സ് ഫെഡറേഷൻ നേതൃ സ്ഥാനത്തെത്തിയ ഇവർ രാജ്യത്തെ ശ്രദ്ധേയമാണ് വനിതാ സാന്നിധ്യമാണ്. 2017 ൽ ഈ സ്ഥാനത്തെത്തിയ ഇവർ പുരുഷന്മാർക്കും വനിതകൾക്കും സ്പോർട്സ് മേഖലയിൽ കൂടുതൽ ശക്തി പകരാനായുള്ള സഊദി മൾട്ടി സ്പോർട്സ് ഫെഡറേഷൻ നായകത്വ നിരയിലെത്തിയ ആദ്യ വനിതയായിരുന്നു. 
അമേരിക്കയിലെ സഊദി അംബാസിഡർ കിരീടാവകാശിയുടെ സഹോദരനും സൽമാൻ രാജാവിന്റെ മകനുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ സഊദി പ്രതിരോധ സഹ മന്ത്രിയായി നിയമിക്കപ്പെട്ടതിനെ തുടർന്നാണ് റീമ ബിൻ ബന്ദർ അമേരിക്കയിലേക്ക് നിയോഗിക്കപ്പെട്ടത്. എന്നാൽ, റീമയുടെ പുതിയ ചുമതല ഇവർക്ക് കടുത്ത വെല്ലുവിളികളായിരിക്കുമെന്നു സൂചനയുണ്ട്. സഊദി അറേബ്യ ഉൾപ്പെടുന്ന മധേഷ്യൻ മേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ അമേരിക്കൻ സഊദി ബന്ധം കാത്തു സൂക്ഷിക്കുന്നതിലും മേഖയിലെ അപ്രസക്തമായ സൗഹൃദം തിരിച്ചു കൊണ്ട് വരുന്നതിലും നയന്തന്ത്ര മേഖല ശക്തമാക്കുന്നതിലും ഇവർക്ക് കടുത്ത സമ്മർദ്ദങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ


Post a Comment

Whatsapp Button works on Mobile Device only