06 July 2019

നിർധനരായ പ്രവാസി കുടുംബത്തിന് കൈത്താങ്ങായി എസ് കെ എസ് എസ് എഫ് (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)






ഓമശ്ശേരി: നിർധനരായ പ്രവാസി കുടുംബത്തിന് കൈത്താങ്ങാവാൻ ഓമശ്ശേരി ഡിലക്സ് ഹോട്ടലിൽ ചേർന്ന എസ് കെ എസ് എസ് എഫ് ഓമശ്ശേരി മേഖലാ ജിസിസി പ്രവർത്തക സമിതി യോഗം അന്തിമരൂപം നൽകി. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളായ കുടുംബത്തിന് സഹചാരി സെന്റർ ഓമശ്ശേരിയുമായി സഹകരിച്ച് മാസം തോറും മരുന്ന് വിതരണം നടത്താൻ യോഗത്തിൽ രൂപ രേഖ തയ്യറാക്കി. പ്രസിഡന്റ് യുകെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കുഞ്ഞാലൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. നൂറുദ്ധീൻ ഫൈസി ആമുഖ പ്രഭാഷണം നടത്തി.

പി ടി മുഹമ്മദ് കാതിയോട്,സാദിഖ് തറോൽ,ഹാരിസ് ഹൈത്തമി തെച്ച്യാട്,സുബൈർ കുളത്തക്കര,മുനീർ കൂടത്തായി,അഷ്റഫ് ജാറംകണ്ടി,ജലീൽ ഫൈസി പുറായിൽ,സിടി ഗഫൂർ മുണ്ടുപാറ സംസാരിച്ചു.

സഫീർ ജാറംകണ്ടി സ്വാഗതവും ബാസിത്ത് കൂടത്തായി നന്ദിയും പറഞ്ഞു.
      
             

Post a comment

Whatsapp Button works on Mobile Device only