Your Image Name

ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെ വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 07/07/2019)



ഓമശ്ശേരി:ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമായി.വെളിമണ്ണ ചിറ്റ്യാരിക്കൽ ലീഗ് മഹലിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.വൈ:പ്രസിഡണ്ട് വി.എം.സലീം വെളിമണ്ണ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ട്രഷറർ സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.മുൻ പ്രസിഡണ്ട് യു.കെ.ഹുസൈൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി മുനവ്വർ സാദത്ത് ചിറ്റ്യാരിക്കൽ വിദ്യാഭ്യാസ സഹായ ഫണ്ട് ഏറ്റുവാങ്ങി.

ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.കെ.കുഞ്ഞി മൊയ്തീൻ ഹാജി,പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. കോ-ഓർഡിനേറ്റർ കെ.കെ.സുബൈർ കണിയാർ കണ്ടം,കെ.കെ. മാലിക്(യൂത്ത് ലീഗ്),മുഹമ്മദ് കുണ്ടത്തിൽ,ബഷീർ വെളിമണ്ണ (ദമാം),പഞ്ചായത്ത് എം.എസ്.എഫ്.സെക്രട്ടറി ടി.ആശിഖ്, ടി.റഷീദ്, കെ.കെ.കബീർ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.വർ: സെക്രട്ടറി എം.ടി.അബ്ദുൽ അസീസ് പുത്തൂർ സ്വാഗതവും കോ-ഓർഡിനേറ്റർ പി.പി.ശരീഫ് കോളിക്കടവ് നന്ദിയും പറഞ്ഞു.

കഴിഞ്ഞ റമദാനിൽ തുടക്കമിട്ട വിവിധങ്ങളായ ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് നിർധന വിദ്യാർത്ഥിക്കുള്ള വിദ്യാഭ്യാസ ധനസഹായം കൈമാറിയത്.അവശതയനുഭവിക്കുന്ന പ്രവാസികളേയും മുൻ പ്രവാസികളേയും സഹായിക്കുന്ന വെൽഫയർ പ്രവർത്തനങ്ങൾ,പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയവയും പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.യുടെ ക്ഷേമ പദ്ധതികളുടെ കീഴിൽ നടന്നു വരുന്നു.


Powered by Blogger.
]]>