08 July 2019

എസ്.കെ.എസ്.എസ്.എഫ്, പ്രളയദുരിതാശ്വാസഫണ്ട് വിതരണം ചെയ്തു (വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)




ഈങ്ങാപ്പുഴ: ജീവിത സ്വപ്നങ്ങൾ തകർത്ത്
കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ കിടപ്പാടവും കൃഷിയും കച്ചവട സ്ഥാപനങ്ങളും മറ്റും നഷ്ടപ്പെട്ട് പോയവർക്ക് ആശ്വാസത്തിന്റെ കൈതാങ്ങായി എസ്.കെ.എസ്.എസ്.എഫ് ഭുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു.
സംസ്ഥാന വ്യാപകമായി നേരത്തെ അപേക്ഷ ക്ഷണിച്ച് അർഹരായവരെ കണ്ടെത്തിയാണ് സഹായവിതരണം നടത്തിയത്.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫണ്ട് വിതരണം ചെയ്തു.


ദുരന്തം നേരിട്ട മുഴുവനാളുകൾക്കും
സർക്കാറിന്റെ ദുരിതാശ്വാസഫണ്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു..
സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യ പ്രഭാഷണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ രാഗേഷ് മുഖ്യാതിഥിയായി.
നാസർ ഫൈസി കൂടത്തായി, കുഞ്ഞാലൻ കുട്ടി ഫൈസി, മഹല്ല് ഖത്വീബ് അബ്ദുൽ അസീസ് മുസ്ലിയാർ, യൂ.കെ.ഇബ്രാഹീം ഓമശ്ശേരി, ഫൈസൽ വാഫി അടിവാരം, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, പീ.ടി മുഹമ്മദ് കാദിയോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒതയോത്ത് അഷ്റഫ്, വാർഡ് മെമ്പർമാരായ മുത്തു അബ്ദുൾ സലാം, കെ.സി ശിഹാബ്, ഖാദർ ഹാജി, അൻവർ നല്ലളം, ഖാദർ തെയ്യപ്പാറ, ശറഫുദ്ധീൻ കൊട്ടാരക്കോത്ത്,ജംഷിദ് അടിവാരം, മഹല്ല് പ്രസിഡന്റ് ഉസ്മാൻ ,സെക്രട്ടറി മുഹമ്മദ് സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും സെക്രട്ടറി ജാബിർ കൈതപ്പൊയിൽ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only