08 July 2019

കൊടുവള്ളി ഗവ. ഐ ടി ഐ ; സ്ഥലം ഏറ്റെടുക്കാൻ ആവിശ്യമായ നടപടികൾ വേഗത്തിലാക്കുക : കാംപസ് ഫ്രണ്ട്(വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)




കൊടുവള്ളി: കൊടുവള്ളി ഗവ ഐ ടി ഐക്ക് സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കാംപസ് ഫ്രണ്ട് തീരുമാനമെന്നും കൊടുവള്ളി ഏരിയ സെക്രട്ടറി മൂസ ഫാഹ്മി. 

          2016 ൽ കൊടുവള്ളിക്ക് അനുവദിക്കപ്പെട്ട ഗവ ഐ ടി ഐ ഇന്നും പ്രവർത്തിക്കുന്നത് ഒരു വാടക കെട്ടിടത്തിലാണ്.  ഐ ടി ഐ അനുവദിക്കപ്പെട്ട സമയം ഇൻഡസ്ട്രിയൽ ഡിപ്പാർട്‌മെന്റുമായി അന്നത്തെ ഗ്രാമ പഞ്ചായത്തുണ്ടാക്കിയ കരാർ പ്രകാരം സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന ഉറപ്പ് മുനിസിപ്പാലിറ്റി ഇതുവരെ പാലിച്ചിട്ടില്ല.  മാത്രമല്ല ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് വാടക നൽകിയിട്ട് മാസങ്ങളോളമായി. ഒന്നര വർഷം മുമ്പ് ഐ ടി ഐക്ക് സ്ഥലം കണ്ടെത്തിയെങ്കിലും അത് ഐ ടി ഐക്ക് ആവശ്യമായ സൗകര്യം ഉള്ളതായിരുന്നില്ല. ശേഷം മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും മറ്റൊരു സ്ഥലം ഏറ്റെടുക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

          ഐ ടി ഐയിൽ നിലവിൽ 35 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പക്ഷെ, ഈ വർഷം അഡ്മിഷനായി എത്തിയത് എണ്ണായിരത്തോളം അപേക്ഷകളാണ്.  ഐ ടി ഐക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി അവിടെ കെട്ടിടം നിർമിക്കുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾക് ഇതിലൂടെ പഠനം പൂർത്തീകരിച്ച് തൊഴിൽ നേടാൻ സാധ്യമാകും. 

           ഈ വിഷയവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് കൊടുവള്ളി ഏരിയ കമ്മിറ്റി മുൻസിപ്പൽ, ഐ ടി ഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഏരിയ വൈസ് പ്രസിഡന്റ്‌ ഷിജാസ്, ട്രഷറർ മുഹമ്മദ്‌, ഏരിയ കമ്മിറ്റി അംഗം അശ്മൽ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only