Your Image Name

വാഹന അപകടം യുവാവ് മരിച്ചു(വിഷൻ ന്യൂസ്‌ 08/07/2019)




കണ്ണൂർ :വലിയന്നൂരില്‍ വെച്ചുണ്ടായ  വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.മലപ്പുറം കൂട്ടില്‍ സ്വദേശിയായ ഷമീറലി(20) ആണ് മരിച്ചത്. കക്കാട്പള്ളിപ്രത്ത്‌ സുഹൃത്തിന്റെ കല്യാണത്തിന് വന്നതായിരുന്നു യുവാവും സുഹൃത്തുക്കളും. ഞായറാഴ്ച
മൂന്നു ബൈക്കുകളിലായി ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാത്രി 8.30 ന്  ഇരിട്ടിഭാഗത്തേക്ക് പോകവെ ഷമീറലി സഞ്ചരിച്ച ബൈക്കിന് കാറുതട്ടിയതിനാൽ  ഇയാള്‍ റോഡിലേക്ക് തെറിച്ച് വീഴുകയയും ,പിന്നാലെ വന്ന പി കെ ട്രാവല്‍സിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നബസ് ഷമീറലിയുടെ തലയില്‍കയറിയിറങ്ങുകയുമായിരുന്നു.. സംഭവസ്ഥലത്ത്   വെച്ചുതന്നെ ഷമീറലി മരണപ്പെട്ടിരിരുന്നു.

Powered by Blogger.
]]>