09 July 2019

വയോജന അയൽക്കൂട്ടം രൂപീകരിച്ചു.(വിഷൻ ന്യൂസ്‌ 09/07/2019)
(VISION NEWS 09 July 2019)



ഓമശ്ശേരി :സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റിലേഷൻഷിപ് കേരള പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത് 15 ആം വാർഡിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മറ്റു ദുർബല വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗങ്ങൾക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തുകയും മനസികോല്ലാസത്തിനും ഉന്നമനത്തിനും വഴിയൊരുക്കുകയുമാണ് റിലേഷൻഷിപ് കേരള പദ്ധതിയുടെ ലക്ഷ്യം. ഓമശ്ശേരി പഞ്ചായത്തിന് കീഴിൽ 15 ആം വാർഡിലാണ്  റിലേഷൻഷിപ് കേരള പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയത്. അയൽക്കൂട്ട രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും വാർഡ് മെമ്പർ അജിതകുമാരി,  സി ഡി എസ് മെമ്പർ സുജ  എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only